
തിരുവൻവണ്ടൂർ: കായംകുളം അഹല്യ കണ്ണാശുപത്രിയുടെയും തിരുവൻവണ്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് 22ന് ഉച്ചയ്ക്ക് 2 30 മുതൽ തിരുവൻവണ്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
പി ടി എ പ്രസിഡൻറ് ടി.ഡി.രാജീവ് അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ കെ ഷീജ ,സീനിയർ അസിസ്റ്റൻറ് കെ.എസ് മല്ലിക, എൻഎസ്എസ് പി ഒ _ ദീപ ആനി തോമസ് എന്നിവർ പ്രസംഗിക്കും.
സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ,
കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാകും.
തിമിര ശസ്ത്രക്രിയ ആവശ്യമായവർക്ക് മിതമായ നിരക്കിൽ ശസ്ത്രക്രിയ ചെയ്ത് നൽകുന്നു.
മികച്ച ഗുണമേന്മയുള്ള വിദേശ നിർമ്മിത ലെൻസ് ഉപയോഗിച്ചുളള തിമിര ശസ്ത്രക്രിയക്ക്
പ്രത്യേകം ഇളവ് നൽകുന്നതാണ്.
സർജറി ആവശ്യമുള്ളവർക്ക് പ്രത്യേക ഇളവുകൾ.
പ്രായഭേദമന്യേ എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം.
എല്ലാ ഇൻഷുറൻസ് കാർഡുകളും സ്വീകരിക്കുന്നതാണ്.
തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് നിർദ്ദേശിക്കപ്പെടുന്ന ദിവസം ഹോസ്പിറ്റലിൽ എത്തിച്ചേരേണ്ടതാണ്.
വിവരങ്ങൾക്ക്. ......
കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം. വാഗമൺ, വെള്ളിക്കുളം, തീക്കോയി മേഖലകളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി. ......
നാഗോയ (ജപ്പാൻ): ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ (ഐച്ചി-നാഗോയ 2026) ഖത്തർ അക്കൗണ്ട് തുറന്നു. കരാട്ടെ 60 കിലോഗ്രാം വിഭാഗത്തിൽ ഖത്തറിന്റെ അബ്ദുൾ റഹ്മാൻ മുസ്തഫ അബ്ദുൾഹമീദ് വെള്ളി മെഡൽ നേടി.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കുവൈത്തിന്റെ അബ്ദുള്ള ഷാബാനോട് പരാജയപ്പെട്ടാണ് (0-8) അബ്ദുൾ റഹ്മാൻ വെള്ളി മെഡലിൽ ഒതുങ്ങിയത്. ......
ടോക്കിയോ: ജപ്പാനിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ (ഐച്ചി-നാഗോയ 2026) 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഖത്തറിന്റെ അലി താമർ. ഞായറാഴ്ച അക്വാട്ടിക്സ് സെന്ററിൽ നടന്ന പുരുഷവിഭാഗം പ്രാഥമിക ഹീറ്റ്സിലെ മികച്ച പ്രകടനത്തോടെയാണ് താരം ഫൈനൽ ഉറപ്പിച്ചത്.
തന്റെ ഹീറ്റ്സിൽ 48.65 സെക്കൻഡിൽ നീന്തിയെത്തി രണ്ടാമതായാണ് അലി താമർ ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. ......
രാജ്യത്തെ ബാങ്കിങ് മേഖലയെ ബാധിക്കുന്ന നിർണായക ദിവസങ്ങളാണ് വരുന്നത്. ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനൊപ്പം വാരാന്ത്യ അവധികളും എത്തുന്നതോടെ ബാങ്ക് ശാഖകൾ തുടർച്ചയായി അഞ്ച് ദിവസം പ്രവർത്തിക്കാത്ത സാഹചര്യമാണുള്ളത്. ......
മേടം: അനുകൂല ഫലങ്ങൾ തേടിയെത്തുന്ന ദിവസമാണ്. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. അംഗീകാരവും പ്രശംസയും ലഭിക്കാം.......
തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയ്ക്കിടെ വൻ മണ്ണിടിച്ചിൽ. വട്ടവട കൊട്ടാക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു.......
സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സബിത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. ......
ടോക്കിയോ: ഇരുപതാം ഏഷ്യൻ ഗെയിംസ് "ഐച്ചി-നാഗോയ 2026"ൽ നേട്ടങ്ങളുടെ പുതിയ തീരങ്ങൾ തേടി ഖത്തറിന്റെ നീന്തൽപ്പട ഇന്ന് (ഞായർ) അങ്കത്തിനിറങ്ങുന്നു. ടോക്കിയോ അക്വാട്ടിക്സ് സെന്ററിൽ നടക്കുന്ന പുരുഷന്മാരുടെ വ്യക്തിഗത ഇനങ്ങളോടെയാണ് ഖത്തർ താരങ്ങളുടെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ......
നാഗോയ: ജപ്പാനിൽ നടക്കുന്ന ഇരുപതാം ഏഷ്യൻ ഗെയിംസിന് ("ഐച്ചി-നാഗോയ 2026") ആവേശം പകർന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) നാഗോയയിൽ 'ഖത്തർ ഹൗസ്' (ബയ്ത് ഖത്തർ) പ്രവർത്തനം ആരംഭിച്ചു. ഗെയിംസ് കാണാനെത്തുന്ന കാണികൾക്ക് ഖത്തറിന്റെ സമ്പന്നമായ കായിക പാരമ്പര്യവും സംസ്കാരവും ആതിഥ്യമര്യാദയും നേരിട്ടറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നാഗോയയിലെ 'ടിയാഡ് നാഗോയ ഹോട്ടലിലാണ്' (TIAD Nagoya Hotel) ഖത്തർ ഹൗസ് സ്ഥിതി ചെയ്യുന്നത്. ......